
തൃശൂർ : പ്രതിയെ പിടിക്കുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. തൃശൂർ ചാവക്കാട് ആണ് സംഭവം. ചാവക്കാട് എസ് ഐക്കും സി പി ഒയ്ക്കും കുത്തേറ്റു. ഇവർ ആശുപത്രിയിലാണ്. (Suspect attacked Police in Thrissur)
ചാവക്കാട് സ്വദേശിയായ നിസാറിനെ പോലീസ് പിടികൂടി. ഇയാൾ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുക്കാൻ വേണ്ടിയാണ് പോലീസ് എത്തിയത്.
പിന്നാലെ ഇയാൾ പോലീസിനെ ആക്രമിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടന്നുവെന്നാണ് വിവരം.