ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍ |sexual abuse

പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറി (40) നെയാണ് പോലീസ് അറസ്റ്റുചെയ്തത്.
 arrest
Published on

മലപ്പുറം : മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റിൽ. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറി (40) നെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രിയെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകടന്നത്. ശരീരത്തില്‍ തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളംവെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു.

സമാനമായ രീതിയില്‍ ഇതിനുമുന്‍പും ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. സംഭവത്തിനു ശേഷം ഇയാളെ കാണാറില്ലെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com