സുഹൃത്തിന്റെ തല തറയിലടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ |Murder case

ചൊവ്വര അമ്പലത്തുമൂല ഷൈനി ഹൗസിൽ തീർഥപ്പൻ (57) ആണ് കൊല്ലപ്പെട്ടത്.
arrest
Published on

തിരുവനന്തപുരം : സുഹൃത്തിൻ്റെ അടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ച കേസിലെ പ്രതി കീഴടങ്ങി. മത്സ്യ തൊഴിലാളി ചൊവ്വര അമ്പലത്തുമൂല ഷൈനി ഹൗസിൽ തീർഥപ്പൻ (57) ആണ് കൊല്ലപ്പെട്ടത്. കീഴടങ്ങിയതോടെ സുഹൃത്തും തീർത്ഥപ്പൻ്റെ ബന്ധുവുമായ അലോഷ്യസി(49)ൻ്റെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി.

28ന് രാത്രിയാണ് സംഭവം ഉണ്ടായത്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതി അസഭ്യം പറഞ്ഞതു വിലക്കിയതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറയുന്നു.

തുടർന്ന് ഉന്തും തള്ളും നടന്നുവെന്നും തള്ളി താഴെയിട്ടു തല തറയിലടിച്ചു തീർഥപ്പന് പരുക്കേറ്റു. പരിക്കേറ്റ തീർഥപ്പന് ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം പുലർച്ചെ മരണം സംഭവിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com