കോട്ടയം : താൻ യു ഡി എഫിലേക്ക് പോകുമെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് പറഞ്ഞ് സുരേഷ് കുറുപ്പ്. 1972 മുതൽ ഇന്ന് വരെയും താൻ സി പി എമ്മുകാരൻ ആണെന്നും, ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Suresh Kurup against allegations on joining UDF)
രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പിറകെ പായുന്നയാളല്ല എന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയമാണ് മുഖ്യമെന്നും സുരേഷ് കുറുപ്പ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.