
തൃശൂർ : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെയുള്ള പുലിപ്പല്ല് മാല പരാതിയിൽ അന്വേഷണം ആരംഭിച്ചു. വനംവകുപ്പാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. (Suresh Gopi's Leopard teeth locket)
പരാതിക്കാരനോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടു. ഇയാൾക്ക് നോട്ടീസ് നൽകി. അടുത്ത 21ന് എത്തി തെളിവുകൾ ഹാജരാക്കണമെന്നാണ് നിർദേശം.