കൊച്ചി : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മൗനം പാലിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അദ്ദേഹം സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ചു.(Suresh Gopi visits nun's home)
ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം തിരികെപ്പോയത്. മന്ത്രിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്നാണ് ഇവരുടെ സഹോദരൻ ബൈജു പറഞ്ഞത്. ജാമ്യം ലഭിക്കാനാവശ്യമായ ഇടപെടലുകൾ നടത്തിയെന്നാണ് മന്ത്രി അറിയിച്ചത്.
എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് മറുപടി ലഭിച്ചെന്നും ബൈജു കൂട്ടിച്ചേർത്തു. സുരേഷ് ഗോപി ഇവിടെ എത്തിയത് 12.30യോടെയാണ്. 15 മിനിറ്റോളം വീട്ടിൽ തുടർന്ന അദ്ദേഹം മാധ്യമ പ്രവർത്തകരെ ഗൗനിക്കാതെയാണ് മടങ്ങിയത്.