AIIMS : 'വാക്കാൽ പറഞ്ഞത് കൊണ്ട് കാര്യമില്ല, രേഖാമൂലം സർക്കാർ അറിയിച്ചാൽ നടപടി ഉണ്ടാകും': AIIMS വിഷയത്തിൽ സുരേഷ് ഗോപി

ശബരിമല വിഷയത്തിൽ താൻ ഭക്തനാണ് എന്നായിരുന്നു അദ്ദേഹം ഒറ്റവാക്കിൽ നൽകിയ മറുപടി.
AIIMS : 'വാക്കാൽ പറഞ്ഞത് കൊണ്ട് കാര്യമില്ല, രേഖാമൂലം സർക്കാർ അറിയിച്ചാൽ നടപടി ഉണ്ടാകും': AIIMS വിഷയത്തിൽ സുരേഷ് ഗോപി
Published on

തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയിൽ എയിംസ് വേണമെന്ന ആവശ്യത്തിൽ പ്രതികരണവുമായി വീണ്ടും രംഗത്തെത്തി. മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞത് കൊണ്ട് കാര്യമില്ല എന്നും, സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (Suresh Gopi responds again on AIIMS issue)

അങ്ങനെ ചെയ്യുകയാണെങ്കിൽ അതിന് വേണ്ട നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിലും എവിടെ പദ്ധതി നടപ്പാക്കാൻ പറ്റും എന്നത് രേഖാമൂലം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയെങ്കിൽ പദ്ധതി യാഥാർത്ഥ്യമാക്കാം എന്ന് ജെപി നദ്ദ തന്നെ അറിയിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. ശബരിമല വിഷയത്തിൽ താൻ ഭക്തനാണ് എന്നായിരുന്നു അദ്ദേഹം ഒറ്റവാക്കിൽ നൽകിയ മറുപടി.

Related Stories

No stories found.
Times Kerala
timeskerala.com