Suresh Gopi : 'ശവങ്ങളെ കൊണ്ട് വന്ന് വോട്ട് ചെയ്യിപ്പിച്ചവർ ആണ് എന്നെ കുറ്റം പറയുന്നത്, AIIMSൽ നിലപാട് മാറ്റമില്ല': സുരേഷ് ഗോപി

എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല എന്നും, അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Suresh Gopi : 'ശവങ്ങളെ കൊണ്ട് വന്ന് വോട്ട് ചെയ്യിപ്പിച്ചവർ ആണ് എന്നെ കുറ്റം പറയുന്നത്, AIIMSൽ നിലപാട് മാറ്റമില്ല': സുരേഷ് ഗോപി
Published on

തൃശൂർ : വോട്ട് വിവാദത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രംഗത്തെത്തി. ശവങ്ങളെ കൊണ്ട് വന്ന് വോട്ട് ചെയ്യപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നത് എന്ന് രൂക്ഷമായ ഭാഷയിൽ അദ്ദേഹം പരിഹസിച്ചു. (Suresh Gopi on Vote fraud controversy in Thrissur)

നിങ്ങളെ വഹിക്കുന്നത് ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു എന്നും, പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാനം വോട്ട് കലക്കി എന്ന് ഏറെ പറഞ്ഞുവെന്നും സുരേഷ് ഗോപി വിമർശിച്ചു.

ആലപ്പുഴയിലാണ് എയിംസ് വേണ്ടതെന്ന് 2015ലെ നിലപാട് മാറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല എന്നും, അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com