തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച തുക ലാപ്സായ സംഭവത്തിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞ് രംഗത്തെത്തി. എം പി ഫണ്ടിൽ നിന്നാണ് അവണിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 50 ലക്ഷം അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.(Suresh Gopi on Union Govt fund lapse)
ഉത്തരവാദികൾക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസിൻ്റെ കാര്യത്തിൽ ഒറ്റ നിലപാടേ ഉള്ളൂവെന്നും, പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.