തൃശൂർ : ഒടുവിൽ തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആരോപണങ്ങളിൽ മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും താൻ മന്ത്രിയാണെന്നും ആണ് അദ്ദേഹം പറഞ്ഞത്. (Suresh Gopi on the Voter list fraud allegations in Thrissur )
ആ ഉത്തരവാദിത്വമാണ് കാണിച്ചതെന്നും, കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും, അതുമല്ലെങ്കിൽ കേസ് സുപ്രീംകോടതിയിൽ എത്തുമ്പോൾ അവിടെ ചോദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി ആയതിനാലാണ് പ്രതികരിക്കാത്തത് എന്നും, ചില വാനരന്മാർ 'ഉന്നയിക്കലു'മായി ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു.
'അക്കരെ'യും ഇക്കരെയും ഇറങ്ങിയ അവർ കോടതിയിൽ പോകട്ടെയെന്നും, മറുപടിതി നൽകുമെന്നും അദ്ദേഹം പരിഹസിച്ചു. ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്ന് അദ്ദേഹം, തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയ ശേഷമാണ് മാധ്യമങ്ങളോട് പറഞ്ഞത്.