തൃശൂർ : ചേർപ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധികൻ്റെ അപേക്ഷ നിരസിച്ചുവെന്ന സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി രംഗത്തെത്തി. അത് കൈപ്പിഴയാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Suresh Gopi on rejecting man's petition)
കൈപ്പിഴ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് നടക്കില്ലെന്ന് അദ്ദേഹം വെല്ലുവിളിച്ചു. വേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷമുണ്ടെന്നും, കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം എന്നും പറഞ്ഞ സുരേഷ് ഗോപി, വേലായുധൻ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും, പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും, വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും വ്യക്തമാക്കി.
ഇനി 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.