കൊല്ലം : ക്ഷേത്രത്തിലെ ഓണപ്പൂക്കളത്തിൽ കാവിക്കൊടി വരയ്ക്കുകയും ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതുകയും ചെയ്ത സംഭവത്തിൽ വിവാദം ഉണ്ടാവുകയും കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പൂക്കളത്തിൽ സിന്ദൂരമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.(Suresh Gopi on Pookkalam controversy)
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അദ്ദേഹം എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി സ്ഥലത്തുണ്ടായിരുന്നു.
കലാപ ശ്രമത്തിന് പോലീസ് കേസിലെ ഒന്നാം പ്രതിയായ സൈനികൻ അശോകിനെ അദ്ദേഹം പൊന്നാടയണിയിച്ചു. ക്ഷേത്ര പരിസരത്ത് 10 മിനിറ്റോളം ചിലവഴിച്ചതിന് പിന്നാലെ സുരേഷ് ഗോപി മടങ്ങി.