Suresh Gopi : 'ആനന്ദവല്ലി ചേച്ചി വന്ന് എൻ്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല, കരുതിക്കൂട്ടി ആളുകളെ കൊണ്ട് നിർത്തി പരിപാടി വക്രീകരിക്കാൻ ശ്രമം': സുരേഷ് ഗോപി

ക്വാറിയിൽ നിന്നും പൈസയെടുത്ത നേതാക്കളൊന്നും തങ്ങളുടെ പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Suresh Gopi : 'ആനന്ദവല്ലി ചേച്ചി വന്ന് എൻ്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല, കരുതിക്കൂട്ടി ആളുകളെ കൊണ്ട് നിർത്തി പരിപാടി വക്രീകരിക്കാൻ ശ്രമം': സുരേഷ് ഗോപി
Published on

തൃശൂർ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കലുങ്ക് സംവാദ പരിപാടിയെ വക്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തി. കരുതിക്കൂട്ടി ആളുകളെ കൊണ്ട് നിർത്തുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.(Suresh Gopi on Karuvannur case )

അത് സ്വാഗതാർഹമല്ല എന്നും, കരുവന്നൂരിൽ ഇ.ഡി സ്വത്ത്‌ കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ് എന്നും വ്യക്തമാക്കിയ അദ്ദേഹം, അത് ബാങ്ക് വഴി മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു. ഇക്കാര്യം പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോൾ നേരിട്ട് പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആനന്ദവല്ലി ചേച്ചി വന്ന് തൻ്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല എന്നും, സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ക്വാറിയിൽ നിന്നും പൈസയെടുത്ത നേതാക്കളൊന്നും തങ്ങളുടെ പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com