തൃശൂർ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വി എസിനെ വിയോഗം തീരാനഷ്‌ടം.
അദ്ദേഹത്തിന്റെ മൂല്യങ്ങൾ വിലമതിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് ചരിത്രമായിരുന്നുവെന്നും സുരേഷ് ഗോപി ഓർത്തു. താൻ വി എസിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. മലമ്പുഴയിൽ പ്രചരണത്തിന് പോയിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാൻ പറ്റിയിരുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വൈകുന്നേരം 3.20-ന് പട്ടം എസ്‌യുടി ആശുപത്രിയിലായിരുന്നു വിഎസ് അച്യുതാനന്ദന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു.
നാളെ ഒമ്പത് മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചയ്‌ക്ക് വിലാപ യാത്രയായാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോവുക. ആലപ്പുഴ വലിയ ചുടുകാട്ടിൽ മറ്റന്നാളാണ് സംസ്കാരം നടക്കുകന്നത്.