കോട്ടയം: ആനിക്കാട് ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹനുമാൻസ്വാമിക്ക് ഗദ വഴിപാടായി സമർപ്പിച്ചു. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ മന്ത്രി, ശങ്കരനാരായണമൂർത്തിക്ക് ഏറ്റവും പ്രധാനമായ തുളസിയും കൂവള ഇലകളും ചേർന്ന മാലയും കെടാവിളക്കിന് നെയ്യും സമർപ്പിച്ചു. (Suresh Gopi dedicates mace to Lord Hanuman)
തുടർന്ന് ക്ഷേത്രത്തിലെ ആഞ്ജനേയസ്വാമിക്ക് ഗദ സമർപ്പിക്കുകയും കെടാവിളക്കിനുള്ള നെയ്യ്, അവൽനേദ്യം തുടങ്ങിയ വഴിപാടുകൾ നടത്തുകയും ചെയ്തു.
മന്ത്രിയുടെ ദർശനസമയത്ത് ശങ്കരനാരായണ സേവാസംഘം ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, നിരവധി ഭക്തജനങ്ങൾ എന്നിവർ ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.