തൃശൂർ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കാനിരുന്ന തൃശൂരിലെ നാളത്തെ പരിപാടി റദ്ദാക്കി. ഡൽഹിയിൽ അടിയന്തരമായി മീറ്റിങ്ങിൽ പങ്കെടുക്കാൻ പരിപാടികൾ റദ്ദാക്കിയത്.
ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ചുള്ള മഞ്ഞ കടല്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും അദ്ദേഹം പങ്കെടുക്കില്ല. ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി മൂന്ന് ലക്ഷം രൂപ അനുവദിക്കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്‍റെ ഭാഗമായി അനുവദിക്കുന്നത്. എന്നാൽ നാളെ നടക്കുന്ന പുലിക്കളി കാണാൻ നിൽക്കാതെഡൽഹിയിലേക്ക് തിരിക്കുകയാണ് സുരേഷ് ഗോപി.