CPM : 'വീട് പണിയാൻ ഇറങ്ങിയവർ കരുവന്നൂരിൽ പണം കൊടുക്കാൻ കൗണ്ടർ തുടങ്ങട്ടെ': CPMന് വെല്ലുവിളിയുമായി സുരേഷ് ഗോപി

CPM : 'വീട് പണിയാൻ ഇറങ്ങിയവർ കരുവന്നൂരിൽ പണം കൊടുക്കാൻ കൗണ്ടർ തുടങ്ങട്ടെ': CPMന് വെല്ലുവിളിയുമായി സുരേഷ് ഗോപി

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദറിനെ പോലുള്ളവർ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
Published on

തൃശൂർ : സി പി എമ്മിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സംവാദത്തിലാണ് വെല്ലുവിളി. (Suresh Gopi against CPM)

വീട് പണിയാൻ ഇറങ്ങിയവർ കരുവന്നൂരിൽ പണം കൊടുക്കാൻ കൗണ്ടർ തുടങ്ങട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ സി പി എം കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദറിനെ പോലുള്ളവർ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

Times Kerala
timeskerala.com