‘രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകള്‍’: കേന്ദ്രമന്ത്രി സുരേഷ് ഗോപി | Suresh Gopi about untouchability in politics

എ ഡി ജി പി - ആര്‍ എസ് എസ് കൂടിക്കാഴ്ച്ച സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളോട് പുച്ഛം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു
‘രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകള്‍’: കേന്ദ്രമന്ത്രി സുരേഷ് ഗോപി | Suresh Gopi about untouchability in politics
Published on

കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകളാണെന്ന് പറഞ്ഞ് രംഗത്തെത്തി. തൊട്ടുകൂടായ്മ കല്‍പ്പിക്കുന്നവരും, അതിനെ പ്രോത്സാഹിപ്പിക്കുന്നവരും, ചെയ്യുന്നവരും തുല്യ ക്രിമിനലുകളാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Suresh Gopi about untouchability in politics)

എ ഡി ജി പി – ആര്‍ എസ് എസ് കൂടിക്കാഴ്ച്ച സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളോട് പുച്ഛം മാത്രമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

നമ്മളെ ചോദ്യം ചെയ്യാന്‍ മാത്രം യോഗ്യനായ ആരും മറുപക്ഷത്തില്ല എന്ന് മാത്രം നമ്മള്‍ ധരിച്ചാല്‍ മതിയെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതെല്ലാം കയറിയിരുന്ന് പോസ്റ്റ്‌മോർട്ടം ചെയ്യുന്നവരും, വിശകലനം ചെയ്യുന്നവരുമെല്ലാം യോഗ്യരാണോയെന്ന് ചോദ്യമുന്നയിച്ച സുരേഷ് ഗോപി, ആരാണ് രാഷ്ട്രീയ വൈരുധ്യം കൽപ്പിക്കുന്നതെന്നും ആരാഞ്ഞു.

ജനാധിപത്യം എല്ലാ രാഷ്ട്രീയക്കാർക്കുമുള്ളതാണെന്ന് വിമർശിച്ച അദ്ദേഹം, മുഖ്യമന്ത്രിയെ പരിഹസിക്കുകയും, കൂടിക്കാഴ്ച്ച വിവാദത്തെ വിമർശിച്ച ഗോവ ഗവർണർ പി എസ് ശ്രീധരന്‍പിള്ളയെ അഭിനന്ദിക്കുകയും ചെയ്തു.

തൊട്ടുകൂടായ്മയെന്നത് രാഷ്ട്രീയത്തിൽ കുറ്റകരമാണെന്ന് പറഞ്ഞ ശശിധരൻ, ചിലയാളുകളെ മാത്രം കണ്ടുകൂടാ എന്ന് പറയുന്നത് തെറ്റാണെന്നും വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com