തൃശൂർ : കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി തൃശൂർ കോർപ്പറേഷൻ മേയറെ പുകഴ്ത്തി രംഗത്തെത്തി. അദ്ദേഹം നല്ല മനുഷ്യൻ ആണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, മേയറെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു. (Suresh Gopi about Thrissur Mayor )
ജനങ്ങളിൽ ഇപ്പോൾ ഒരു വ്യത്യസ്‍തമായ സ്വഭാവം ഉണ്ടായിട്ടുണ്ടെന്നും തൃശൂരിൽ നിന്നാണ് അതിൻ്റെ തുടക്കമെന്നും പറഞ്ഞ അദ്ദേഹം, ചിലർ അതിനെ ഭയക്കുന്നുവെന്നും, അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് എന്നും കുറ്റപ്പെടുത്തി.
മാധ്യമങ്ങൾ ക്യാപ്സ്യൂളുകൾ ആണെന്നും, തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം സമ്മാനിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.