കണ്ണൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി തൻ്റെ കലുങ്ക് ചർച്ചയ്‌ക്കെതിരെയുള്ള പ്രചാരണത്തിനെതിരെ രംഗത്തെത്തി. പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. പറയാനുള്ളത് പറഞ്ഞ് തന്നെ മുന്നോട് പോകുമെന്നും കലുങ്ക് ചര്‍ച്ചകളിൽ ജനാധിപത്യത്തിന്‍റെ നൈര്‍മല്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Suresh Gopi about C Sadanandan MP)
പ്രജ എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. പ്രജ എന്താണെന്ന് ആദ്യം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം വളച്ചൊടിക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും, തൻ എല്ലാ കാര്യവും തുറന്ന് പറയുന്നയാൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി സദാനന്ദന്‍റെ പാര്‍ലമെന്‍റ് അംഗത്വം കണ്ണൂരിലെ ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കിയെന്നും, എംപിയുടെ ഓഫീസ് ഉടൻ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി ആശംസിച്ചു. തന്നെ ഒഴിവാക്കി സി സദാനന്ദൻ എം പിയെ കേന്ദ്രമന്ത്രി ആക്കിയാൽ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.