തിരുവനന്തപുരം: ദുഷ്ടലാക്കോടെ യുവത്വത്തെയും അതുവഴി ഭാരതത്തെയും നശിപ്പിക്കാനുള്ള ഉദേശത്തെ കത്തിച്ചുകളയാനുള്ള പ്രാർത്ഥന ആയിരിക്കണം പൊങ്കാലയെന്നു പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. (Suresh Gopi about Attukal Pongala 2025 )
അദ്ദേഹം ആശാ പ്രവർത്തകരുടെ സമരവേദി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം സമരക്കാർക്ക് സൗജന്യമായി പൊങ്കാല കിറ്റുകൾ വിതരണം ചെയ്‌തിരുന്നു.
നമുക്ക് ഒരുപാട് അഹിതങ്ങൾ സംഭവിക്കുന്നുവെന്നും, ആദ്യം പഞ്ചാബിനെ വേണം രക്ഷപ്പെടുത്തിയെടുക്കാനെന്നും പറഞ്ഞ സുരേഷ് ഗോപി, 70 മില്യൺ പൊങ്കലായിടുന്നുവെന്നാണ് കണക്കെന്നും, എന്നാൽ അത് പൂർണ്ണമല്ലെന്നും, എല്ലാ ജില്ലയിലും ഒരടുപ്പ് എങ്കിലും ഉണ്ടാവുമെന്നും കൂട്ടിച്ചേർത്തു.
താൻ പറഞ്ഞാൽ അത് തള്ളായിപ്പോകുമെന്നും, നിങ്ങൾ തന്നെ പറയൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊങ്കാല പ്രാർത്ഥനയാണെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.