Suresh Gopi about AIIMS in Kerala

Suresh Gopi : AIIMS : സുരേഷ് ഗോപിയെ ഒറ്റപ്പെടുത്തി BJP, പിന്തുണച്ച് KC വേണുഗോപാൽ, തമ്മിലടിയെന്ന് MV ഗോവിന്ദൻ

ബി ജെ പി ആലപ്പുഴ ജില്ലാ നേതൃത്വം പറഞ്ഞത് എയിംസ് ആലപ്പുഴയിൽ തന്നെ വേണമെന്ന കടുംപിടിത്തത്തിൻ്റെ കാരണം സുരേഷ് ഗോപി തന്നെ വ്യക്തമാക്കണം എന്നാണ്.
Published on

തിരുവനന്തപുരം : എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ ഒറ്റപ്പെടുത്തി ബി ജെ പി സംസ്ഥാന നേതൃത്വം. സുരേഷ് ഗോപി പറയുന്നത് വ്യക്തിപരമായ അഭിപ്രായം ആണെന്നും, പാർട്ടി നിലപാടല്ലെന്നുമാണ് വി മുരളീധരൻ പറഞ്ഞത്.(Suresh Gopi about AIIMS in Kerala)

ബി ജെ പി ആലപ്പുഴ ജില്ലാ നേതൃത്വം പറഞ്ഞത് എയിംസ് ആലപ്പുഴയിൽ തന്നെ വേണമെന്ന കടുംപിടിത്തത്തിൻ്റെ കാരണം സുരേഷ് ഗോപി തന്നെ വ്യക്തമാക്കണം എന്നാണ്.

വിഷയത്തിൽ ബി ജെ പിയിൽ തമ്മിലടി നടക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, സുരേഷ് ഗോപിയുടെ നിലപാടിനെ പിന്തുണച്ചാണ് കെ സി വേണുഗോപാൽ രംഗത്തെത്തിയത്.

Times Kerala
timeskerala.com