തൃശൂർ : ആലപ്പുഴ ജില്ലയിൽ തന്നെ എയിംസ് കൊണ്ട് വരണമെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറ്റു ജില്ലകളെ അപേക്ഷിച്ച് വികസന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരണം എന്നാണ് അദ്ദേഹം പറഞ്ഞത്. (Suresh Gopi about AIIMS in Alappuzha)
അത് നാടിൻ്റെ വികസനത്തിന് അനിവാര്യമാണെന്നും, എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി. അത് തടഞ്ഞാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിൽ നിന്നും ഈ വിഷയത്തിൽ പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഒരു ആവശ്യം എതിർക്കപ്പെട്ടാൽ അതിനുള്ള പ്രതിവിധി താൻ കണ്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.