'സുപ്രിയ മേനോൻ അർബൻ നക്സൽ'; അധിക്ഷേപ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ | urban Naxal

urban Naxal
Updated on

തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ.സുപ്രിയ മേനോൻ അർബൻ നക്സലാണെന്നായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. അതേസമയം, മല്ലിക സുകുമാരൻ മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷത്തിലും എതിർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ആശ പ്രവർത്തകരുടെ സമരത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം പരാമർശം നടത്തിയത്.

'മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് 'തരത്തിൽ കളിക്കടാ എന്റെ ഭർത്താവിനോട് വേണ്ട'യെന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്.' ഇതായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകൾ.

Related Stories

No stories found.
Times Kerala
timeskerala.com