vasavan minister

അയ്യപ്പ സംഗമത്തിൽ സുപ്രീം കോടതി നിലപാട് സ്വാഗതാർഹം ; മന്ത്രി വി എൻ വാസവൻ |global ayyappa sangam

അയ്യപ്പ സംഗമവുമായി മുന്നോട്ട് പോകാനായി സഹായകരമായ നിലപാടാണ് സുപ്രീംകോടതിയുടേത്.
Published on

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ നിലവിൽ 5000ത്തിലധികം പേർ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി വി എൻ വാസവൻ. അയ്യപ്പ സംഗമവുമായി മുന്നോട്ട് പോകാനായി സഹായകരമായ നിലപാടാണ് സുപ്രീംകോടതിയുടേത്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിവാദമോ പ്രതിഷേധമോ ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് വി എൻ വാസവൻ.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എടുത്ത തീരുമാനങ്ങളിൽ ഒന്നാണ് ആഗോള അയ്യപ്പ സംഗമം. സർക്കാർ അതിനായി എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നു.

ഭാവി വികസനത്തിനു വേണ്ടിയുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയാണ് പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചുവെന്നും പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിവാദമോ പ്രതിഷേധമോ ഉണ്ടാക്കേണ്ട കാര്യമില്ല. അയ്യപ്പഭക്തർക്ക് ഒരേ അഭിപ്രായമാണുള്ളത്. രാഷ്ട്രീയക്കാർ ആരും തന്നെ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

അതേ സമയം, ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒരു ദിവസത്തെ സംഗമം എന്തിന് വിവാദമാക്കുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.

Times Kerala
timeskerala.com