തിരുവനന്തപുരം : സപ്ലൈകോയുടെ ഓണച്ചന്തയില്‍ ഇന്ന് റെക്കോര്‍ഡ് വില്‍പന. ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപയാണ്.അതേസമയം ഓണം സീസണില്‍ ആകെ വില്പന 319.3 കോടി രൂപയാണ്. ഓണം സീസണില്‍ ഇതുവരെയായി 48,15,759 ഉപഭോക്താക്കള്‍ സപ്ലൈകോയുടെ സന്ദര്‍ശകരായതായാണ് കണക്ക്.
പൊതു വിപണിയിലെ വിലക്കയറ്റം തടയാല്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാന്‍ ഓണചന്തകള്‍ക്ക് ആരംഭിച്ചത്. സാധനങ്ങള്‍ പരമാവധി വില കുറച്ച് നല്‍കുന്നത് ജനങ്ങള്‍ക്ക് ഏറെആശ്വാസമാണ് നല്‍കുന്നത്.
സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാദ്ധ്യമാക്കാൻ കഴിഞ്ഞതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈയ്ക്കോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞു. അരിയുടെയും വെളിച്ചെണ്ണയുടെയും മുളകിന്റേയും കാര്യത്തിൽ സവിശേഷമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തി.