50ൻ്റെ നിറവിൽ സപ്ലൈകോ: ഉപഭോക്താക്കൾക്കായി 50 ദിവസത്തെ 'വിലക്കുറവ് മഹാമേള'; നാളെ മുതൽ പ്രാബല്യത്തിൽ | Supplyco

സ്ത്രീ ഉപഭോക്താക്കൾക്ക് 10% അധിക ഇളവ്
Supplyco turns 50, 50-day price discount festival for customers
Published on

തിരുവനന്തപുരം: കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) അൻപതാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. നാളെ, നവംബർ 1 മുതൽ 50 ദിവസത്തേക്കാണ് ഈ പ്രത്യേക പദ്ധതികളും വിലക്കുറവുകളും പ്രാബല്യത്തിൽ വരുന്നത്. പ്രതിമാസം 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സപ്ലൈകോ നടത്തുക.(Supplyco turns 50, 50-day price discount festival for customers)

സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമെയാണിത്. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര 5 രൂപയ്ക്ക് നൽകും.

ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോയ്ക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നം നവംബർ 1 മുതൽ 44 രൂപയ്ക്ക് ലഭ്യമാകും. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5% അധിക വിലക്കുറവ് ലഭിക്കും.

500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള തേയില 61.50 രൂപയ്ക്ക് ലഭിക്കും.

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിന്മേൽ സപ്ലൈകോ വില്പനശാലകളിൽ യു.പി.ഐ. (UPI) മുഖേന പണം അടയ്ക്കുകയാണെങ്കിൽ 5 രൂപ അധിക വിലക്കുറവും നൽകും. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. നവംബർ 1 മുതൽ എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ ഇവ പ്രവർത്തിച്ചു തുടങ്ങും. സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും.

Related Stories

No stories found.
Times Kerala
timeskerala.com