ഓണക്കാലത്ത് 385 കോടിയുടെ വിറ്റു വരവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ നാലു വരെയുള്ള വിറ്റു വരവാണിത്. സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 180 കോടിയും, സബ്സിഡി ഇതര ഇനങ്ങളുടേത് 205 കോടിയുമാണ്. ജില്ലാ ഓണം ഫെയറുകൾ തുടങ്ങിയ ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലു വരെയുള്ള വിറ്റു വരവ് 194 കോടി രൂപയാണ്. 56.6 ലക്ഷം പേരാണ് ഓഗസ്റ്റ് ഒന്നു മുതൽ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്