വെളിച്ചെണ്ണ വില കുറയും: ക്രിസ്മസ് വിപണിയിൽ വമ്പിച്ച ഇളവുകളുമായി സപ്ലൈകോ | Supplyco

സബ്സിഡി, നോൺ-സബ്സിഡി വിഭാഗങ്ങളിൽ വിലക്കുറവ് പ്രാബല്യത്തിൽ വരും
Supplyco offers huge discounts for the Christmas market
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വിലയിൽ കുറവ് വരുത്തിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സബ്സിഡി, നോൺ-സബ്സിഡി വിഭാഗങ്ങളിൽ വിലക്കുറവ് പ്രാബല്യത്തിൽ വരും.(Supplyco offers huge discounts for the Christmas market)

നോൺ-സബ്സിഡി വെളിച്ചെണ്ണയിൽ ഒരു ലിറ്റർ ശബരി വെളിച്ചെണ്ണയുടെ വില 349 രൂപയിൽ നിന്ന് 329 രൂപയായി കുറച്ചു. സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയ്ക്ക് നൽകും. ജനുവരി ഒന്ന് വരെയാണ് സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയറുകൾ നടക്കുന്നത്. ആറ് ജില്ലകളിലെ പ്രധാന മൈതാനങ്ങളിലും എല്ലാ താലൂക്കുകളിലെയും ഓരോ പ്രധാന ഔട്ട്‌ലെറ്റുകളിലും ഫെയർ സൗകര്യമുണ്ടാകും.

കിലോയ്ക്ക് 25 രൂപ നിരക്കിൽ 20 കിലോ അരി ഫെയറുകൾ വഴി ലഭിക്കും. പഞ്ചസാര, തേയില, പായസം മിക്സ്, അപ്പം പൊടി, മസാലകൾ എന്നിവയടക്കം 667 രൂപയുടെ 12 ഇനങ്ങൾ ഉൾപ്പെട്ട കിറ്റ് 500 രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങിയാൽ ഒരു കിലോ ശബരി ഉപ്പ് വെറും ഒരു രൂപയ്ക്ക് ലഭിക്കും. ബ്രാൻഡഡ് സാധനങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും പെട്രോൾ പമ്പുകൾ വഴി ഇന്ധനം അടിക്കുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും ലഭ്യമാണ്.

കേന്ദ്രത്തിൽ നിന്ന് ഗോതമ്പ് ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ ജനുവരി മുതൽ വെള്ള, നീല കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ ആട്ട ലഭ്യമാകും. കിലോയ്ക്ക് 17 രൂപ നിരക്കിൽ രണ്ട് കിലോ ആട്ട വരെ ഇത്തരത്തിൽ സപ്ലൈകോ വഴി ലഭിക്കും. മുൻപ് മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. തിരുവനന്തപുരം (പുത്തരിക്കണ്ടം മൈതാനം), കൊല്ലം (ആശ്രാമം മൈതാനം), പത്തനംതിട്ട (റോസ് മൗണ്ട് ഓഡിറ്റോറിയം), കോട്ടയം (തിരുനക്കര മൈതാനം), എറണാകുളം (മറൈൻ ഡ്രൈവ്), തൃശൂർ (തേക്കിൻകാട് മൈതാനം) എന്നിവിടങ്ങളിലാണ് ഇത് നടക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com