
കോട്ടയം: ഓണക്കാലത്ത് സപ്ലൈകോ വഴി വിറ്റ ന്യായവില അരിവില്‍പ്പന തുടരാൻ നിർദേശം നൽകി സപ്ലൈകോ(Supplyco) . 25 രൂപ നിരക്കില്‍ സപ്ലൈകോ വഴി കാര്‍ഡൊന്നിന് 20 കിലോഗ്രാം അരിയാണ് വിതരണം ചെയ്തിരുന്നത്.
ഇത്തരത്തിൽ 1.19 ലക്ഷം ക്വിന്റല്‍ അരി വിറ്റ് സപ്ലൈകോ സെപ്റ്റംബര്‍ 3 വരെ 38 കോടി രൂപ നേടി. എന്നാൽ, ഓണം കഴിഞ്ഞതോടെ ഇത് നിർത്തലാകുമെന്നാണ് കരുതിയിരുന്നത്.
എന്നാൽ നിലവിൽ ഇതേ നിരക്കിൽ ന്യായവില അരിവില്‍പ്പന വരും മാസങ്ങളിലും തുടരാനാണ് സപ്ലൈകോ നിർദേശം നൽകിയിരിക്കുന്നത്.