ഓണവിപണി പിടിച്ച് സപ്ലൈകോ ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ |supplyco onam

ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിലെ വിറ്റുവരവിലാണ് വൻ കുതിപ്പ്.
supplyco
Published on

തിരുവനന്തപുരം : ഓണവിപണിയിൽ സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധന. 5 ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയിൽ ഉണ്ടായത്.

ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിലെ വിറ്റുവരവിലാണ് വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ് ഉണ്ടായത്.

ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് വരുമാനം. മുൻപ്‌ ശരാശരി പ്രതിമാസവരുമാനം 150 കോടിയിൽ താഴെയായിരുന്നു. ഓഗസ്റ്റ് 29-ന് 17 കോടി രൂപയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com