തിരുവനന്തപുരം: ഓണവിപണിയില്‍ റെക്കോഡ് നേട്ടവുമായി സപ്ലൈകോ. ഇതുവരെ 383.12 കോടി രൂപയുടെ വില്‍പന നടന്നത്. ഇതില്‍ 180 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയിലൂടെയാണ്.
കേരളത്തിലെ 2.25 കോടിയോളം ജനങ്ങള്‍ക്ക് നേരിട്ട് ഇതിന്റെ പ്രയോജനം ലഭിച്ചു. ആഗസ്റ്റ് 27ന് സപ്ലൈകോയുടെ പ്രതിദിന വിറ്റുവരവ് അതിനു മുമ്പുള്ള ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിലെത്തി.
അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടഞ്ഞു.ജില്ലാ ഫെയറുകളില്‍ 4.74 കോടി രൂപയുടെ വില്‍പന നടന്നു. നിയോജക മണ്ഡല ഫെയറുകളില്‍ 14.41 കോടി രൂപയുടെ വില്‍പന നടന്നു.