തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് വിതരണക്കാർ. സർക്കാർ പണം നൽകാത്തതിനെത്തുടർന്നാണ് ഈ നീക്കം. ഇത് ഹൃദ്രോഗികളെ പ്രതിസന്ധിയിലാക്കും. (Suppliers to take back heart surgery equipment)
വിതരണക്കാർ പറയുന്നത് 2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപ കുടിശ്ശിക ഉണ്ടെന്നാണ്. ഇന്നലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ ചർച്ചയിലും തീരുമാനം ആയില്ല.
നാളെ മുതൽ ഉപകരണങ്ങൾ തിരികെയെടുക്കാനാണ് തീരുമാനം.