Kerala
വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി
വടകരയിൽ ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിലെ ലിഫ്റ്റിലാണ് അപകടം നടന്നത്.
വടകര: കോഴിക്കോട് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. വടകരയിൽ ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിലെ ലിഫ്റ്റിലാണ് അപകടം നടന്നത്.
ജീവനക്കാരും സുഹൃത്തുക്കളുമായ വിഎം ജയേഷ്, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരന് പതിയാരക്കര, ജഗന്നാഥന് ഇരിങ്ങല്‍ എന്നിവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്.
ലിഫ്റ്റില്‍ കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപ്പെട്ടവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.മുരളീധരന് തന്റെ മൊബൈല്‍ ഫോണില്‍ അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു.

