Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKeralaകോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു: അധ്യാപികയ്ക്ക് പരിക്ക് | School...

കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു: അധ്യാപികയ്ക്ക് പരിക്ക് | School building

🎙️ Latest Podcast

കോഴിക്കോട്: മുക്കം നഗരസഭയിലെ സ്കൂളിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് അടർന്നുവീണ് അധ്യാപികയ്ക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണമാണ് താഴേക്ക് പതിച്ചത്.(Sunshade of Kozhikode school building collapses, Teacher injured)

പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് മുറിവുണ്ട്. മൂന്ന് തുന്നലുകൾ വേണ്ടിവന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്.  സംഭവത്തിന് പിന്നാലെ സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ ആശങ്ക പടർന്നിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.