തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവത്തിൽ സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇതിൽ സര്‍ക്കാരും ദേവസ്വംബോര്‍ഡും പ്രതികൂട്ടിലാണ്.
അതിനാൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ശബരിമല സ്വര്‍ണപ്പാളി വിഷയത്തിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് മേഖലാ ജാഥകൾ നടത്തും.14 ന് കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ ആരംഭിക്കുന്നത്. ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കും.