തിരുവനന്തപുരം : ബീഡി - ബീഹാർ പോസ്റ്റ് വിവാദത്തിൽ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വി ടി ബൽറാമിനെ പിന്തുണച്ച് രംഗത്തെത്തി. അദ്ദേഹം രാജി വച്ചിട്ടില്ല എന്നും പാർട്ടി നടപടി എടുത്തിട്ടില്ല എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (Sunny Joseph supports VT Balram)
പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ അദ്ദേഹം തുടരുന്നുവെന്നും, വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണെന്നും സണ്ണി ജോസഫ് അറിയിച്ചു.
പാർട്ടിയുടെ അജണ്ടയിൽ സാമൂഹ്യമാധ്യമ വിഭാഗം പുനസംഘടന ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ അറിവോടെയല്ല പോസ്റ്റെന്നും, വിവാദങ്ങൾ അനാവശ്യമാണെന്നുമാണ് വി ടി ബൽറാം പറഞ്ഞത്.