തിരുവനന്തപുരം : കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ക്യാപ്റ്റൻ-മേജർ വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് താനൊരു സാധാരണ സൈനികൻ ആണെന്നാണ്.(Sunny Joseph on PV Anvar issue)
അദ്ദേഹത്തിൻ്റെ പ്രതികരണം കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് പിന്നാലെയാണ്. നിലമ്പൂരിലെ ഫലം പ്രതീക്ഷ നൽകുന്നത് ആണെന്നും, 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശ സമരം, മലയോര പ്രശ്നം എന്നിവ പരിഹരിക്കണമെന്നും, ടീം വർക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിലെ വിജയമെന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവർ അടഞ്ഞ അധ്യായം ആണെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.