തിരുവനന്തപുരം : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. സംഭവം പ്രതിഷേധാർഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Sunny Joseph on Kerala Nuns arrest)
പ്രധാനമന്ത്രിയടക്കം വിഷയത്തിൽ മൗനം വെടിയണമെന്നും, വാദിയെ പ്രതിയാക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്മസ് കേക്കുമായി അരമനകളിൽ കയറിയിറങ്ങുന്നവരുടെ മനസ്സിൽ വർഗീയതയാണ് എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. വിഷയത്തിൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം തന്നെ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.