Hijab : 'ഭീഷണി പ്രസംഗം നടത്തിയ EP ജയരാജനെതിരെ കേസ് എടുക്കണം, ഹിജാബ് വിവാദം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിച്ചു, വീണ്ടും വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നു': സണ്ണി ജോസഫ്

കെ പി സി സി പുനഃസംഘടനയിൽ എല്ലാവർക്കും നൂറു ശതമാനം തൃപ്തി അവകാശപ്പടുന്നില്ലെന്നും, ഓർത്തഡോക്സ് സഭയുടെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
Hijab : 'ഭീഷണി പ്രസംഗം നടത്തിയ EP ജയരാജനെതിരെ കേസ് എടുക്കണം, ഹിജാബ് വിവാദം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിച്ചു, വീണ്ടും വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നു': സണ്ണി ജോസഫ്
Published on

കോഴിക്കോട് : പേരാമ്പ്ര സംഘർഷത്തിൽ സി പി എം പോലീസിൻ്റെ കരങ്ങൾ കെട്ടാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്തെത്തി. ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുന്നു എന്നും, ഭീഷണി പ്രസംഗം നടത്തിയ ഇ പി ജയരാജനെതിരെ കേസ് എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. (Sunny Joseph on Hijab controversy)

കെ പി സി സി പുനഃസംഘടനയിൽ എല്ലാവർക്കും നൂറു ശതമാനം തൃപ്തി അവകാശപ്പടുന്നില്ലെന്നും, ഓർത്തഡോക്സ് സഭയുടെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ട് എന്നും, ഹിജാബ് വിവാദം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിച്ചുവെന്നും, വീണ്ടും വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com