Sunny Joseph : 'ആഗോള അയ്യപ്പ സംഗമം പരാജയം, യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയതിൻ്റെ പാപക്കറ അവരുടെ കൈകളിൽ ഉണ്ട്, ഗോവിന്ദൻ മാസ്റ്റർ കവടി നിരത്താൻ പോയപ്പോഴാകും കണ്ടത് ': സണ്ണി ജോസഫ്

സി പി എമ്മും സർക്കാരും ശ്രമിച്ചത് ആചാരങ്ങൾ ലംഘിക്കാൻ ആണെന്ന് പറഞ്ഞ അദ്ദേഹം, അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു പരിപാടി മാത്രമാണെന്നും കുറ്റപ്പെടുത്തി.
Sunny Joseph : 'ആഗോള അയ്യപ്പ സംഗമം പരാജയം, യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയതിൻ്റെ പാപക്കറ അവരുടെ കൈകളിൽ ഉണ്ട്, ഗോവിന്ദൻ മാസ്റ്റർ കവടി നിരത്താൻ പോയപ്പോഴാകും കണ്ടത് ': സണ്ണി ജോസഫ്
Published on

കണ്ണൂർ : ആഗോള അയ്യപ്പ സംഗമം പരാജയമാണെന്ന് പറഞ്ഞ് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. ദൃശ്യങ്ങൾ ഇക്കാര്യം തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയതിൻ്റെ പാപക്കറ അവരുടെ കൈകളിൽ ഉണ്ട് എന്ന് അദ്ദേഹം വിമർശിച്ചു.(Sunny Joseph on Global Ayyappa Sangamam)

സി പി എമ്മും സർക്കാരും ശ്രമിച്ചത് ആചാരങ്ങൾ ലംഘിക്കാൻ ആണെന്ന് പറഞ്ഞ അദ്ദേഹം, അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു പരിപാടി മാത്രമാണെന്നും കുറ്റപ്പെടുത്തി.

എ ഐ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. ഗോവിന്ദൻ മാസ്റ്റർ കവടി നിരത്താൻ പോയപ്പോഴാകും കണ്ടത് എന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com