CM : 'വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനാണ്': KPCC അധ്യക്ഷൻ സണ്ണി ജോസഫ്

CM : 'വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനാണ്': KPCC അധ്യക്ഷൻ സണ്ണി ജോസഫ്

ആർ എസ് എസുമായുള്ള പാലമാണ് അജിത് കുമാറെന്നും, അതിനാലാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Published on

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചും കുറ്റപ്പെടുത്തിയും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. അദ്ദേഹം വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ അയോഗ്യനാണ് എന്നാണ് സണ്ണി ജോസ്ഫ് പറഞ്ഞത്. (Sunny Joseph against CM)

മുഖ്യമന്ത്രി, എം ആർ അജിത് കുമാർ പ്രതിയായ വിജിലൻസ് കേസിൽ നിയമവിരുദ്ധമായി ഇടപെട്ടുവെന്നത് തെളിഞ്ഞതാണെന്നും, പൊളിറ്റിക്കൽ സെക്രട്ടറിയെ ഉൾപ്പെടെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർ എസ് എസുമായുള്ള പാലമാണ് അജിത് കുമാറെന്നും, അതിനാലാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Times Kerala
timeskerala.com