കണ്ണൂർ : പാലക്കാട് ഷാഫി പറമ്പിൽ എം പിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൻ്റെ വിവരങ്ങൾ താൻ അറിഞ്ഞില്ല എന്ന് പറഞ്ഞ് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. സംഘടന രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉചിതമായ തീരുമാനം ആണെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Sunny Joseph about Shafi Parambil MP)
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സജീവമാകുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കെ പി സി സി പ്രസിഡൻ്റിൻ്റെ പ്രതികരണം കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെയാണ്.