കൊച്ചി : കെ പി സി സി അധ്യക്ഷൻ സാനി ജോസഫ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തി. കോൺഗ്രസ് ആലോചിക്കട്ടെയെന്നാണ് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതെന്നും, അദ്ദേഹത്തിന് അത്ര മാത്രമേ പറയാൻ സാധിക്കുകയുള്ളുവെന്നും സണ്ണി ജോസഫ് പരിഹസിച്ചു. (Sunny Joseph about Rahul Mamkootathil)
ഇതിലും ഗൗരവമുള്ള കേസുകളിൽ സി പി എം പ്രതികരിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം ബി ജെ പിയെയും കുറ്റപ്പെടുത്തി. തങ്ങളെ ഉപദേശിക്കാൻ ബി ജെ പിക്കും യോഗ്യതയില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യെദ്യൂരപ്പയുടെ കേസും ഉന്നാവ് കേസും നമുക്ക് മുന്നിൽ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.
രാഹുൽ പാർട്ടി സ്ഥാനങ്ങൾ രാജിവച്ച് കഴിഞ്ഞുവെന്നും, ബാക്കി തങ്ങൾ ആലോചിച്ച് തീരുമാനിക്കും എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനത്തിൽ തുടരും.