Sunken ship : 'കേസെടുത്തത് വിഴിഞ്ഞത്തെ ബാധിക്കില്ല, കാലതാമസം ഉണ്ടായിട്ടില്ല, കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും': MSC എൽസ 3 അപകടത്തിൽ മന്ത്രി VN വാസവൻ

സാധാരണ ഗതിയിൽ തുറമുഖ വകുപ്പാണ് നടപടി എടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, അപകടമുണ്ടായത് അന്താരാഷ്ട്ര കപ്പൽ ചാലിലാണെന്നും ചൂണ്ടിക്കാട്ടി
Sunken ship : 'കേസെടുത്തത് വിഴിഞ്ഞത്തെ ബാധിക്കില്ല, കാലതാമസം ഉണ്ടായിട്ടില്ല, കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും': MSC എൽസ 3 അപകടത്തിൽ മന്ത്രി VN വാസവൻ
Published on

തിരുവനന്തപുരം : അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം എസ് സി എൽസ 3യിൽ നിന്നും കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിഞ്ഞ സംഭവത്തിൽ കേസെടുത്തതിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ. കേസെടുക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലന്നാണ് അദ്ദേഹം പറഞ്ഞത്. (Sunken ship in Kochi coast)

സാധാരണ ഗതിയിൽ തുറമുഖ വകുപ്പാണ് നടപടി എടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, അപകടമുണ്ടായത് അന്താരാഷ്ട്ര കപ്പൽ ചാലിലാണെന്നും ചൂണ്ടിക്കാട്ടി. കേസ് മൽസ്യത്തൊഴിലാളിയുടെ പരാതിയിൽ ആണെന്നും, ഇത് വിഴിഞ്ഞത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നുവെന്നാണ് മന്ത്രി പറഞ്ഞത്. കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അപകടത്തിൽ കേസ് എടുത്തത് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ്. ഒന്നാം പ്രതി കപ്പൽ ഉടമയാണ്. രണ്ടാം പ്രതി ഷിപ്പ് മാസ്റ്ററും, ഷിപ്പിങ് ക്രൂ മൂന്നാം പ്രതിയുമാണ്. ഇത് മനുഷ്യജീവന് അപകടം വരുന്ന രീതിയിൽ കപ്പൽ കൈകാര്യം ചെയ്തുവെന്ന് കാട്ടിയാണ്. നേരത്തെ അപകടത്തിൽ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ഈ തീരുമാനം കേന്ദ്രവും അംഗീകരിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com