കൊച്ചി : അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം എൽസ 3 മുങ്ങി അതിലെ കണ്ടെയ്‌നറുകൾ കേരള തീരത്തടിഞ്ഞ സംഭവത്തിൽ കേരളം കേസെടുത്തു. അപകടത്തിൽ കേസ് എടുത്തത് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ്. (Sunken ship in Kochi coast)
ഒന്നാം പ്രതി കപ്പൽ ഉടമയാണ്. രണ്ടാം പ്രതി ഷിപ്പ് മാസ്റ്ററും, ഷിപ്പിങ് ക്രൂ മൂന്നാം പ്രതിയുമാണ്. ഇത് മനുഷ്യജീവന് അപകടം വരുന്ന രീതിയിൽ കപ്പൽ കൈകാര്യം ചെയ്തുവെന്ന് കാട്ടിയാണ്.
നേരത്തെ അപകടത്തിൽ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ഈ തീരുമാനം കേന്ദ്രവും അംഗീകരിച്ചിരുന്നു.