കോൺഗ്രസ്സിന് വേണ്ടി കളത്തിലിറങ്ങി 'വാർ റൂം മാസ്റ്റർ' സുനിൽ കനഗോലു; കർണാടകയിലും, തെലങ്കാനയിൽ മാജിക്ക് തീർത്ത തന്ത്രജ്ഞൻ ഇനി കേരളത്തിലും | Sunil Kanugolu-Upcoming Elections in Kerala

ഡാറ്റ, പഠനം, ബൂത്ത് തല പ്രവർത്തനം — ഇതാണ് കോൺഗ്രസിനെ തിരികെ കൊണ്ടുവരാനുള്ള കനഗോലുവിന്റെ ഫോർമുല!
Sunil Kanugolu
Published on

തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് കേരളം. മുൻ നിര പാർട്ടികൾ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെയാണ് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. നിയമസഭയിലേക്ക് ഒരു സീറ്റ് എങ്കിലും നേടിയെടുക്കാൻ ബിജെപി ഒരുങ്ങുമ്പോൾ, ഭരണം ഉറപ്പിക്കാൻ ഇടതുപക്ഷവും, ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസും നീക്കങ്ങൾ നടത്തുന്നു. ഇടതുപക്ഷത്തേക്കാൾ കോൺഗ്രസിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. 2026 ലെ തിരഞ്ഞെടുപ്പിൽ ഒരുപക്ഷെ കോണ്ഗ്രസിന് ഭരണം തിരിച്ചുപിടിക്കവൻ സാധിച്ചില്ലെങ്കിൽ ഇനി ഒരു തിരിച്ചുവരവ് പാർട്ടിക്ക് കേരളത്തിൽ ഉണ്ടായേക്കില്ല എന്നും വിലയിരുത്തുന്നവരുണ്ട്. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻപിച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണത്തിലെത്തുമെന്നും, ഇനി അങ്ങനെ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രസ്താവന നടത്തിയിരുന്നു.

ഈ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ സംവാദങ്ങൾക്ക് വഴി തുറന്നു. കോൺഗ്രസ് പാർട്ടിയുടെ ഭാവി നിർണയിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്, ഇനിയും തോറ്റാൽ തിരിച്ചുവരവ് ഉണ്ടാകില്ല എന്നതാണ് സത്യം. അതിനാൽ തന്നെ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന ഇലക്ഷനാണ് 2026 ലേത്. 'ഡു ഓർ ഡൈ' എന്ന സാഹചര്യത്തിൽ നിൽക്കുന്ന പാർട്ടിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിക്കെ കൊണ്ടുവരുവാൻ കോണ്‍ഗ്രസ് ഹൈക്കമാന്റ കളത്തിലിറക്കിയിരിക്കുയാണ്, സുനിൽ കനഗോലുവിനെ (Sunil Kanugolu). കർണാടകയും തെലങ്കാനെയും തിരിക്കെ പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത് സുനിൽ കനഗോലു എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിൽ ഒരാളാണ് കനഗോലു. നിലവിൽ കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഇദ്ദേഹത്തെ 'വാർ റൂം ജനറൽ' എന്നും 'കിംഗ് മേക്കർ' എന്നും വിശേഷിപ്പിക്കുന്നു.

കർണാടകയിലെ ബെല്ലാരി ജില്ലയിൽ ജനിച്ച സുനിൽ കനഗോലു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും ചെന്നയിലേക്ക് താമസം മാറുന്നു. ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലേക്കും പിന്നീട് താമസം മാറുന്നു. പഠനത്തിൽ മിടുക്കനായിരുന്നു കനഗോലു അമേരിക്കയിലാണ് ഉപരിപഠനം പൂർത്തിയാക്കിയത്. അമേരിക്കൻ ബഹുരാഷ്ട്ര മാനേജ്മെന്റ് കമ്പനിയായ മക്കിന്‍സിയില്‍ അഞ്ചു വർഷത്തോളം ജോലിചെയ്യുന്നു. ഒടുവിൽ നാട്ടിലേക്ക് മടങ്ങിയെത്തിയ കനഗോലുവിന്റെ ലക്ഷ്യം ഒരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാവുകയെന്നതായിരുന്നു.

sunil

2014 ൽ ബിജെപിക്കായി രംഗത്ത്

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാക്കുന്നതിന്റെ മുന്നോടിയായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സംഘത്തിലെ അംഗമായി പ്രവർത്തനം ആരംഭിക്കുന്നു. 2014-ലെ നരേന്ദ്ര മോദിയുടെ ലോക്‌സഭാ പ്രചാരണത്തിനായി പ്രശാന്ത് കിഷോർ രൂപീകരിച്ച കോർ ഗ്രൂപ്പിൽ സുനിൽ കനുഗോലു അംഗമായിരുന്നു. 2013-ൽ കിഷോർ സ്ഥാപിച്ച സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ് (സിഎജി) എന്ന സംഘടനയുടെ കീഴിലാണ് കനഗോലു ഉൾപ്പെടയുള്ള സംഘം പ്രവർത്തിച്ചത്. എന്നാൽ സ്വന്തം നിലയിൽ പ്രവർത്തിക്കുവാൻ ആഗ്രഹിച്ച കനഗോലു ഒടുവിൽ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ തീരുമാനിക്കുന്നു. പ്രശാന്ത് കിഷോറുമായുള്ള പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. തുടർന്ന് 2018 ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പമായിരുന്നു കനഗോലുവിന്റെ പ്രവർത്തനങ്ങൾ. 2018 ഫെബ്രുവരിയോടെ പൂർണമായും ബിജെപിയിലെ പ്രവർത്തനങ്ങൾ കനഗോലു ഉപേക്ഷിക്കുന്നു.

2016 ൽ സ്റ്റാലിനൊപ്പം

2016 ലെ കനഗോലു തമിഴ്നാട് തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നു. സ്റ്റാലിന്റെ ഡിഎംകെക്ക് വേണ്ടി കളത്തിലിറങ്ങിയ കനഗോലു തമിഴ്‌നാട്ടിൽ തന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ അധികാരത്തിലെറുന്നു. അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നില്ല കനഗോലുവിന്റെ ലക്ഷ്യം, മറിച്ച് സ്റ്റാലിൻ എന്ന നേതാവിനെ ഒരു ബ്രാൻഡാക്കി മാറ്റുക എന്നതായിരുന്നു തന്ത്രം. ഒടുവിൽ ആ ലക്ഷ്യം വിജയം കണ്ടു. 2021 ൽ സ്റ്റാലിൽ മുഖ്യമന്ത്രിയാക്കാനുള്ള പ്രധാന കാരണം അന്ന് കനഗോലു നയിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തന്നെയായിരുന്നു.

2022 ൽ കോൺഗ്രസ്സിൽ

2022 മെയിൽ കനഗോലു കോൺഗ്രസിന്റെ ഭാഗമായി. കോൺഗ്രസിലെ പ്രവർത്തങ്ങൾ ആവസിപ്പിച്ച പ്രശാന്ത് കിഷോറിന്റെ പകരക്കാരനായാണ് കനഗോലുവിന്റെ കടന്നു വരവ്. കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ ഔദ്യോഗികമായി 2024 ലെ ഇലക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ ഭാഗമാകുന്നു. 2022 സെപ്റ്റംബറിൽ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ പിന്നലെ ബുദ്ധികേന്ദ്രം കനഗോലുവായിരുന്നു. ബഹുജന സമാഹരണ തന്ത്രങ്ങളിൽ നിന്ന് വേറിട്ട സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. നേതാവ് എന്ന നിലയിൽ യാത്രയൂടെ മുന്നിൽ നിന്ന് രാഹുൽ ഗാന്ധി യാത്ര നയിച്ചപ്പോൾ കനഗോലു തിരശ്ശീലയ്ക്ക് പിന്നിൽ സജീവമായി പ്രവർത്തിക്കുന്നു. ബൂത്ത് തലത്തിൽ വലിയ തിരിച്ചടികൾ നേരിട്ട് കൊണ്ടിരുന്ന കോൺഗ്രസിനെ ശക്തമാക്കാൻ രാഹുൽ ഗാന്ധിയെ തന്നെ പൊതുജനമധ്യത്തിലേക്ക് ഇറക്കുക എന്നത് കനഗോലുവിന്റെ തന്ത്രമായിരുന്നു. അങ്ങനെ കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ നടന്നു. പിന്നാലെ സോണിയയും പ്രിയങ്കയും യാത്രയുടെ ഭാഗമായി. അങ്ങനെ ഒരു വർഷത്തോളം യാത്ര നീണ്ടു നിന്നു.

sunil

ഭാരത് ജോഡോ യാത്ര വിജയം കണ്ടു തുടങ്ങിയതോടെ കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ അദ്ദേഹം ഒരുങ്ങി. 2023 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നിലെ തന്ത്രജ്ഞൻ കനഗോലുവായിരുന്നു. ബിജെപി ഗവൺമെന്റുകൾക്കെതിരായ അഴിമതി ആരോപണങ്ങൾ ലക്ഷ്യമിട്ടുള്ള "PayCM" ഉൾപ്പെടെയുള്ള ഡാറ്റാധിഷ്ഠിത കാമ്പെയ്‌നുകളായിരുന്നു കോൺഗ്രസിനെ അന്ന് വിജയത്തിലേക്ക് നയിച്ചത്. തെലങ്കാനയിലും സമാന അടവുകളിലൂടെ കോൺഗ്രസ് ഭരണം സ്വന്തമാക്കുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ കോൺഗ്രസിലെ മുൻ നിര നേതാക്കളുടെ വിശ്വസ്തനായി കനഗോലു മാറി. ബൂത്ത് തല പ്രവർത്തനങ്ങളിലൂടെ കോൺഗ്രസ്സ് പാർട്ടിയെ ശക്തമാക്കി. രാജ്യവ്യാപകമായ ജാതി സെൻസസ് പോലുള്ള വിഷയങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കാൻ കനഗോലു നേതാക്കളെ നിർദേശിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രശനങ്ങളെ എടുത്തുകാട്ടുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കനഗോലു ഉറച്ചുവിശ്വസിച്ചിരുന്നു, ഇത് ഏറെക്കുറെ ഫലം കണ്ടു.

കേരളത്തിലും കനഗോലു മാജിക്

നിലവിൽ കേരളത്തിലാണ് കനഗോലുവിന്റെ പ്രവർത്തനങ്ങൾ. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള കോൺഗ്രസിൽ അദ്ദേഹം പ്രവർത്തിക്കുന്നത്. മധ്യകേരളത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള റിപ്പോർട്ട് കനഗോലു നൽകിയിട്ടുണ്ട്. കനഗോലുവിന്റെ നിര്‍ദേശങ്ങളെ തുടർന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് മൂർച്ഛ കൂട്ടാൻ പാർലമെന്റ് അടിസ്ഥാനത്തിൽ നിരീക്ഷരെ നിയമിച്ചിരിക്കുകയാണ് കനഗോലു. കോൺഗ്രസിന്റെ വിജയ സാധ്യത എങ്ങനെ എന്ന് അറിയുവാൻ വേണ്ടിയാണ് ഇങ്ങനെയൊരു മുന്നൊരുക്കം. കൂടാതെ, കോൺഗ്രസ് നേതാക്കൾക്ക് സമൂഹമാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും ബൂത്ത് തല പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം പരിശീലനം നൽകുന്നുണ്ട്. റീലുകൾ, വീഡിയോകൾ, AI സഹായത്തോടെയുള്ള ഉള്ളടക്ക നിർമ്മാണം തുടങ്ങിയ ആധുനിക മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

പ്രശാന്ത് കിഷോർ പോലുള്ള സമകാലികരുടെ ബഹുജനസമാഹരണ തന്ത്രങ്ങളിൽ ഏറെ വ്യത്യസ്തമായിരുന്നു കനഗോലുവിന്റെ നീക്കങ്ങൾ. പാരമ്പര്യ രാഷ്ട്രീയ തന്ത്രങ്ങളിൽ നിന്നൊക്കെ മാറി, തീർത്തും വേറിട്ട സമീപനം. തീപ്പൊരി പ്രസംഗങ്ങളോ, മിന്നൽ പ്രകടങ്ങളൊയില്ല. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലുന്നു. സാമൂഹിക സ്ഥിതിഗതികൾ വിശദമായി പഠിക്കുന്നു, ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തന്ത്രങ്ങൾ ഓരോന്നായി മെനയുന്നു. എന്നാൽ കേരളത്തിൽ സുനിൽ കനഗോലു മാജിക് ഫലം കാണുമോ എന്ന് കണ്ടു തന്നെ അറിയണം. കാരണം മറ്റു സംസ്ഥാനങ്ങളെ പോലെയല്ല കേരളത്തിലെ വോട്ടർമാർ. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ അഭിപ്രായമുള്ളവരുമാണ് കേരളത്തിലെ ഓരോ വോട്ടർമാരും. രാഷ്ട്രീയ അടിയൊഴുക്കുകളും, ജാതി-മത സമവാക്യങ്ങളും, മുന്നണി രാഷ്ട്രീയവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സങ്കീർണ്ണമാണ് നമ്മുടെ കേരളത്തിൽ. പരമ്പരാഗത പ്രചാരണ രീതികളോടൊപ്പം ബൂത്ത് തല പ്രവർത്തനവും ഏറെ നിർണായകമാണ്. എന്നാൽ സ്ഥിതിഗതികൾ എപ്പോൾ വേണം എങ്കിലും കേരളത്തിൽ മാറിമറിയാം.

Summary: Sunil Kanugolu, Congress’s chief strategist, is spearheading a data-driven campaign in Kerala ahead of the 2026 Assembly elections. His plan focuses on mapping voter behaviour across all constituencies, strengthening local leadership, and enhancing digital engagement through social media storytelling. By combining grassroots outreach with targeted messaging, Kanugolu aims to tap into anti-incumbency sentiments and rebuild Congress’s statewide momentum.

Related Stories

No stories found.
Times Kerala
timeskerala.com