കൊച്ചി: 'നോ മോര്‍ മിസ്ഡ് കോള്‍സ്', 'ഹഗ് ഹെര്‍ മോര്‍', 'വില്‍ ഓഫ് ചേഞ്ച്' തുടങ്ങിയ ശക്തമായ കാമ്പെയ്നുകള്‍ക്ക് ശേഷം ദത്തെടുക്കുന്ന അമ്മമാരെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക വിവേചനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനു ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളുമായി ഐടിസി സണ്‍ഫീസ്റ്റ് മാജിക് രംഗത്തു വന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പോണ്‍സര്‍ഷിപ്പ് ആന്‍ഡ് അഡോപ്ഷന്‍, റിലീസിനു തയ്യാറെടുക്കുന്ന ഡിയര്‍ മാ എന്ന ചലച്ചിത്രം എന്നിവയുമായിച്ചേര്‍ന്ന് സംഘടിപ്പിച്ച (ഐഎസ്എസ്എ) പാനല്‍ ചര്‍ച്ചയില്‍ ഐഎസ്എസ്എ സെക്രട്ടറി സൗമെത മെഥോറ, ചലച്ചിത്ര നിര്‍മ്മാതാവ് അനിരുദ്ധ റോയ് ചൗധരി, സിനിമാതാരങ്ങളായ ജയ അഹ്‌സാന്‍, മന്ദിര ബേദി, ഐടിസി ഫുഡ്സ് ചീഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഷുവാദിപ് ബാനര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു. ദത്തെടുക്കുന്ന അമ്മമാരുടെ സ്‌നേഹത്തെ വാഴ്ത്തുന്ന കവിതയും ചടങ്ങിന്റെ ഭാഗമായി പ്രകാശിപ്പിച്ചു. മോംസ് മാജികന്റെ യുട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന ദില്‍ സെ മാ എന്ന കവിത ഒരാഴ്ച കൊണ്ട് അഞ്ചു ലക്ഷത്തോളം വ്യൂസ് പിന്നിട്ടു. കവിതയിലേയ്ക്കുള്ള ലിങ്ക് https://www.youtube.com/watch?v=Yr8qtoTWtTo.
സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കല്‍, ഈ മേഖലയിലെ മുഴുവന്‍ തല്‍പ്പരകക്ഷികളേയും ഉള്‍പ്പെടുത്തല്‍, ദത്തെടുക്കല്‍ സുഗമമാക്കുന്നതില്‍ അധികാരികളുടെയും എന്‍ജിഒകളുടെയും പങ്ക്, വ്യക്തിപരമായ സാഹചര്യങ്ങളും അനുഭവങ്ങളും പങ്കുവെക്കല്‍ തുടങ്ങിയവുയം ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്നു. ദത്തെടുക്കല്‍ മനോഹരവും പരിവര്‍ത്തനാത്മകവുമായ ഒരു തെരഞ്ഞെടുപ്പാണെന്നും അതിനെ നയിക്കുന്നത് പൂര്‍ണമായും സ്‌നേഹമാണെന്നും ചടങ്ങില്‍ സംസാരിച്ച മന്ദിര ബേദി പറഞ്ഞു. 'അത് പൂര്‍ണ്ണമായും സ്‌നേഹത്താല്‍ നയിക്കപ്പെടുന്ന ഒന്നാണ്. താരയുടെ അമ്മ എന്ന നിലയില്‍, ദത്തെടുത്ത കുട്ടിയെ സ്വന്തം കുഞ്ഞിനെപ്പോലെ സ്‌നേഹിക്കാന്‍ കഴിയുമോ എന്നതു മുതല്‍ ദത്തെടുക്കല്‍ അവസാന ആശ്രയമാണെന്ന് കരുതുന്ന ആളുകളെ സംബന്ധിക്കുന്നതു വരെയുള്ള നിരവധി ചോദ്യങ്ങളും സാമൂഹിക വിവേചനവും ഞാന്‍ നേരിട്ടിട്ടുണ്ട്. പക്ഷേ സ്‌നേഹത്തിന് ഉപാധികളില്ല,' അവര്‍ പറഞ്ഞു. ഒരു അമ്മയുടെ സ്‌നേഹത്തിന്റെ അസാധാരണ കരുത്ത് ആഘോഷമാക്കുന്നതിനാണ് മോംസ് മാജിക് ലക്ഷ്യമിടുന്നതെന്ന് ഐടിസി ഫുഡ്സിന്റെ ചീഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഷുവാദിപ് ബാനര്‍ജി പറഞ്ഞു.