പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായർ ; കരയോഗം പ്രവർത്തകരുടെ പ്രതിഷേധം ശക്തം |sukumaran nair controversy

സുകുമാരൻ നായർക്കെതിരെ പത്തനംതിട്ട ഓമല്ലൂരിൽ പ്രതിഷേധം പ്രകടനം നടന്നു.
sukumaran-nair
Published on

കൊച്ചി : സുകുമാരൻ നായർക്കെതിരെ എറണാകുളം കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്. 1665 ആം നമ്പർ പാങ്കോട് കരയോഗം ഓഫിസിന് സമീപമാണ് ബോർഡ് സ്ഥാപിച്ചത്. പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായരെന്നാണ് ബോർഡിൽ വിമർശനം. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ട ഓമല്ലൂരിൽ പ്രതിഷേധം പ്രകടനം നടന്നു. കരയോഗം പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്.

അതേ സമയം, മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്എസ് കരയോഗം. ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നിൽക്കുന്നത് അടുത്ത ജനറൽ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്റ് ഹരീഷന്റെ വിമർശനം.

അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരൻ നായർ രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പരസ്യ പ്രതികരണത്തിന് പുറമേ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്ലക്സുകളും ഉയർന്നിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com