തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. സാമൂഹ്യമാധ്യമത്തിലൂടെയാണ് ജഷീറിന്റെ വിമര്‍ശനം.
'നാഥനില്ലാ കളരിയല്ലേ നമ്മുടെ സുജിത്തിന്റെ യൂത്ത് കോണ്‍ഗ്രസ്. ഒന്നില്ലേ പിരിച്ചുവിടുക. അല്ലേ ഉടനെ പ്രഖ്യാപിക്കുക': ജഷീര്‍ പളളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേ സമയം, ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 21-നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചത്. രാഹുലിന്റെ രാജിക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നുവന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.